• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

Error message

The page style have not been saved, because your browser do not accept cookies.

Pooppoli 2020

വയലുകളുടെ നാടായ വയനാട്ടിൽ കേരള കാർഷിക സർവകലാശാലയും, കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി ഒരുക്കിയ സംഘടിപ്പിച്ച അന്താരാഷ്ട്ര പുഷ്പ മേളയാണ് പൂപ്പൊലി. 2014ൽ ആരംഭിച്ച ഈ പുഷ്‌പോത്സവം പൂർവാധികം ഭംഗിയായി 2020 ലും നടത്തപ്പെട്ടു. ദേശീയ-അന്തർദേശീയ പ്രസക്തിയുള്ള വിവിധയിനം അലങ്കാര പുഷ്പങ്ങളുടെ പ്രദർശനവും, വിപണനവും, പ്രഗൽഭർ പങ്കെടുത്ത കാർഷിക സെമിനാറുകളും, വിവിധയിനം മത്സരങ്ങളും, ഇരുന്നൂറിൽ പരം സ്റ്റാളുകൾ അണി നിരന്ന കാർഷിക എക്സിബിഷനും, കലാസന്ധ്യകളും പൂപ്പൊലി ഉത്സവത്തിന്റെ സവിശേഷതകളായിരുന്നു. 2020 ജനുവരി ഒന്നിന് ആരംഭിച്ചു 12 ദിനങ്ങൾ നീണ്ടു നിന്ന പൂപ്പൊലി കാണുവാനായി 2.45  ലക്ഷം സന്ദർശകരാണ് എത്തിച്ചേർന്നത്.

പൂപ്പൊലി ഉദ്യാനത്തിന് മാറ്റ് കൂട്ടാൻ വെർട്ടിക്കൽ ഗാർഡൻ വിവിധ മോഡലുകൾ, റെയിൻ ഗാർഡ്ൻ, മൂൺ ഗാർഡൻ  എന്നിവ അണിയിച്ചൊരുക്കിയിരുന്നു. പതിനെട്ടോളം ഇനങ്ങളിൽപ്പെട്ട ഒരേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഗ്ലാഡിയോലസ് തോട്ടമായിരുന്നു പുഷ്പോത്സവത്തിന്റെ  മുഖ്യ ആകർഷണം. പൂന്തോട്ടത്തിന് ഒത്ത നടുവിലായുള്ള ഫ്ലോട്ടിംഗ് ഗാർഡനും സന്ദർശകർക്ക് നവ്യാനുഭവമായി. കൂടാതെ ആയിരത്തിൽ പരം ഇനങ്ങളിലുള്ള റോസ് ഉദ്യാനം, ഇരുപത്തി അഞ്ചോളം ഇനങ്ങളിലായുള്ള ഡാലിയ പുഷ്പങ്ങൾ, മൂന്ന് ഇനങ്ങളിലായി മാരിഗോൾഡ്, 5 ഇനം ആസ്റ്റർ പുഷ്പങ്ങൾ, 4 ഇനം ക്രിസാന്തിമം എന്നിവയും പുഷ്‌പോത്സവ ആസ്വാദകർക്ക് വിരുന്നൊരുക്കി. കേരളത്തിൻറെ വിവിധ ജില്ലകളിൽ നിന്നും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള പുഷ്‌പാസ്വാദകരെ കൂടാതെ സ്വീഡൻ, ജർമ്മനി, യുഎസ്, ബ്രിട്ടൺ, റഷ്യ എന്നീ വിദേശ രാജ്യങ്ങളിൽ നിന്ന് പോലും സന്ദർശകർ എത്തിയിരുന്നു.